VIZHINJAM | ആഴിമലയിലേത് ആഴക്കടല്‍, മുന്നറിയിപ്പിന് പുല്ലുവില | Sanal Karun

July 5, 2022
279
Views

തീവ്ര അ പ ക ട മേഖല, കടലില്‍ ഇറങ്ങരുത്’ ഇങ്ങനെ യെഴുതിയ ബോര്‍ഡുകള്‍ പാറക്കെട്ടുകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കണ്ടില്ലേ? സെല്‍ഫി എടുക്കാന്‍ കടല്‍ത്തീരത്ത് വരുന്നവര്‍ക്ക് കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് വക മുന്നറിയിപ്പ് ആണത്. എന്നിട്ടും ഇടയ്ക്ക് ഇവിടെ സെല്‍ഫി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഏറ്റവും കൂടുതല്‍ ആഴമുള്ള കടല്‍ത്തീരമാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഭാഗത്തുള്ളത്. ഇവിടത്തെ മ ര, ണ ത്തിരകളില്‍ ജീവന്‍ വെടിഞ്ഞവര്‍ ഏറെയാണ്. കടല്‍ത്തിരകളില്‍ മ,ര,ണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് മടങ്ങിയവരും ഏറെ.

പൊറുതി മുട്ടിയാണ് സമീപവാസികള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കടലില്‍ ഇറങ്ങരുതെന്ന് അഭ്യര്‍ത്ഥിച്ച് വിഴിഞ്ഞം പൊലീസും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും യുവത്വം ഫോണും ക്യാമറയും സെല്‍ഫി സ്റ്റിക്കുമായി ഈ പാറക്കെട്ടുകളില്‍ എത്തിക്കൊണ്ടേ യിരിക്കുന്നു. അത്രയേറെ ആകര്‍ഷകമാണ് ഇവിടത്തെ തീരക്കാഴ്ചകള്‍. തെങ്ങിന്‍കൂട്ടവും പാറക്കൂട്ടവും മണല്‍ ചുഴറ്റിയെറിയുന്ന തിരമാലകളും ഒരേസമയം കൗതുകവും ഭീതി ജനകവുമായ അന്തരീക്ഷങ്ങള്‍ സമ്മാനിക്കുന്നു. യുവത്വത്തിന് ഇതാണ് ആവശ്യം. അല്‍പ്പം സാഹസികത കൂടി ഇല്ലാതെ എങ്ങനെയാണ്.

പാറക്കെട്ടുകളിലേക്ക് കടല്‍ കയറിയുണ്ടായ മണല്‍തിട്ട. തിരയോടൊപ്പം ഇത് കടലിലേക്ക് ഇറങ്ങാനിടയുണ്ട്. ഇതാണ് പലപ്പോഴും അപകടത്തിന് ഇടയാകുന്നത്.
മുന്നറിയിപ്പ് അവഗണിച്ച് സന്ദര്‍ശകര്‍ കടലിലേക്കിറങ്ങുന്നു

തിരുവനന്തപുരം ആഴിമല ശിവ ക്ഷേത്രത്തിലെ ഗംഗാധരേശ്വര ശില്‍പം കാണാനെ ത്തുന്നവരാണ് അപകടത്തില്‍ പെടുന്നവരിലേറെയും. ക്ഷേത്രത്തോടു ചേര്‍ന്നാണ് തൊട്ടുതാഴെ തിരമാലകള്‍ തല്ലി ത്തിമര്‍ക്കുന്ന പാറക്കൂട്ടമുള്ളത്. തൊട്ടപ്പുറത്ത് ഒരു വിളിപ്പാടകലെ വിശാലമായ മണപ്പുറമുണ്ട്. മറ്റൊരു വശത്ത് അകലെയായി വിഴിഞ്ഞം ഹാര്‍ബറുമുണ്ട്.

ആഴിമല ക്ഷേത്രത്തിന് വടക്കുവശത്തുള്ള വിഴിഞ്ഞം തുറമുഖം. കടലിന് 24 മീറ്ററോളം ആഴമുള്ള മേഖലയാണ്‌
ആഴിമല ക്ഷേത്രത്തിന് തൊട്ട് തെക്കുവശത്തുള്ള ചൊവ്വര ബീച്ച്
ആഴിമല ക്ഷേത്രത്തിലെ ഗംഗാധരേശ്വര ശില്‍പം
ആഴിമല ശിവക്ഷേത്രം

സ്വാഭാവിക തുറമുഖമാണ് വിഴിഞ്ഞത്തേത്. കാരണം കടലിന്റെ ആഴ ക്കൂടുതല്‍ തന്നെ. മറ്റ് തുറമുഖങ്ങളിലേതു പോലെ കപ്പലുകള്‍ക്ക് അടുക്കാനായി കടല്‍ താഴ്ത്തി കുഴിക്കേണ്ടി വന്നിട്ടില്ല. തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ സ്വാഭാവിക ആഴമാണ് വിഴിഞ്ഞ ത്തിനുള്ളത്. തന്മൂലം ഭീതിജനകമായ തിരകളാണ് ഇവിടത്തെ തീരദേശത്ത് കാണപ്പെടുന്നത്. ശക്തമായ കാറ്റും അപ്രതീ ക്ഷിതമായി ഉയരുന്ന തിരമാലകളും ഇവിടത്തെ പ്രത്യേകതയാണ്. പാറപ്പുറത്ത് സെല്‍ഫി സ്റ്റിക്കുമായി കയറുന്നവരെ പെട്ടെന്ന് കാണാ താകുന്നത് ഇതുമൂലമാണ്. തിരയില്‍ പെട്ടാല്‍ പിന്നെ പ്രതീക്ഷയ്ക്ക് വകയില്ല എന്നാണ് പൊതുവെ സംസാരം. പാറയിടുക്കുകളില്‍ കുടുങ്ങിയാല്‍ പിന്നെ തിരികെ കയറാനാവില്ല. നീന്തല്‍ അറിയുന്നവര്‍ പോലും പെട്ടുപോകുന്ന അവസ്ഥ. എങ്കിലും വിദേശ രാജ്യങ്ങളിലെ ബീച്ചുകളെ ഓര്‍മ്മിപ്പിക്കുന്ന നയനാനന്ദ കരമായ കാഴ്ചകള്‍ വീണ്ടും വീണ്ടും ദുരന്തങ്ങളെ മാടി വിളിച്ചു കൊണ്ടേയിരിക്കുന്നു.

Article Categories:
Travel

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here