കൈക്കുള്ളില്‍ കുഞ്ഞന്‍ ക്ലാസിക്. എന്‍ഫീല്‍ഡിന്റെ സകല മോഡല്‍ മോട്ടോര്‍സൈക്കിളുകളുമുണ്ട്. രാജ്ദൂത് 350 യുടെ കുഞ്ഞന്‍രൂപം കണ്ടപ്പോഴാണ് സംഗതി വേറെ ലെവലാണെന്ന് മനസ്സിലായത്. ഇത് ഫാക്ടറി മെയ്ഡ് അല്ല. കൈപ്പണിയാ അസ്സല്‍ കൈപ്പണി. ഫോറെക്‌സ് ഷീറ്റ്, മള്‍ട്ടിവുഡ്, പിവിസി പൈപ്, മൊട്ടുസൂചികള്‍ എന്നീ വസ്തുക്കള്‍ കൊണ്ട് ഒരുമാസത്തെ അദ്ധ്വാനത്തില്‍ വിരിഞ്ഞ കലാസൃഷ്ടികള്‍. മൂവാറ്റുപുഴ മേക്കടമ്പ് സ്വദേശി പ്രദുല്‍ കണിവീട്ടില്‍ ആണ് മോട്ടോര്‍സൈക്കിളുകളുടെ മിനിയേച്ചര്‍ മാതൃകകള്‍ തയ്യാറാക്കുന്നത്.








നേരത്തെ തന്നെ സ്ഫടികം സിനിമയിലെ ലോറി, വിവിധ ബസ്സുകള്‍ എന്നിവയുടെ മിനിയേച്ചര്‍മാതൃക തയ്യാറാക്കി ശ്രദ്ധപിടിച്ചുപറ്റിയ കലാകാരനാണ് പ്രദുല്‍. ബുള്ളറ്റ് ഹരമായി കൊണ്ടുനടക്കുന്ന യുവത്വത്തിന് പോലും ഒരുപക്ഷേ ഇതുപോലെ ഒരു മിനിയേച്ചര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഫാക്ടറി മെയ്ഡ് മിനിയേച്ചറുകളെ വരെ തോല്‍പിക്കും അത്രയ്ക്കും ഒറിജിനാലിറ്റിയാണ്. എങ്ങനെയാണ് ഫോറെക്‌സ് ഷീറ്റും മള്‍ട്ടിവുഡും കൊണ്ട് ഈ രൂപം ഇങ്ങനെ നിര്‍മ്മിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അവിടെയാണ് ഈ കലാകാരന്റെ കരവിരുതിന്റെ പ്രസക്തി. ഓര്‍ഡര്‍ വര്‍ക്കുകളാണ് എല്ലാം. സുമനസ്സുകളില്‍നിന്ന് അങ്ങനെ ചില സഹായങ്ങള്‍ ലഭിക്കുന്നത് കലാകാരന്‍മാര്‍ക്ക് നല്ല പ്രോത്സാഹനവുമാണ്. ഈ ഘട്ടത്തില്‍ കലാകാരന്‍ പറയുന്ന തുക നല്‍കി അവ സ്വന്തമാക്കാന്‍ ശ്രമിക്കണമെന്നാണ് പറയാനുള്ളത്. താല്പര്യമുള്ളവര്‍ വാഹനമാതൃകകളുടെ ഓര്‍ഡര്‍ നല്‍കാന്‍ 9656047750 നമ്പറില്‍ ബന്ധപ്പെടണം.