ഭാരതത്തില്‍ ഉടനീളം കണ്ടു വരുന്നതും പയര്‍ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ് നായ്ക്കുരണ. ഹെര്‍ബല്‍ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരില്‍ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീ തളര്‍ച്ച, ഉദര രോഗങ്ങള്‍, വ്രണങ്ങള്‍, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധ ചേരുവയില്‍ നായ്ക്കുരണ പ്പരിപ്പ് ഉപയോഗിക്കുന്നുണ്ട്.

വേര്, വിത്ത്, ഫലരോമം എന്നിവയാണ് നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങള്‍. ഉണക്കി കുരു വേര്‍തിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലില്‍ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി. പാലില്‍ പുഴുങ്ങിയ കുരു എത്ര നാള്‍ വേണമെങ്കിലും കേടുകൂടാതെ നില്‍ക്കും. എന്നാല്‍ ഇത് പൊടിച്ചാല്‍ ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു. അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വര്‍ദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു. നായ്ക്കുരണയുടെ ഇല അരച്ച് വ്രണത്തില് തേച്ചാല് വ്രണം പഴുത്തു പൊട്ടി വേഗം ഉണങ്ങും. കായുടെ പുറത്തെ രോമം 5 മി ഗ്രാം ശര്‍ക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും എന്ന് ആയുര്‍വേദം പറയുന്നു.

നായ്ക്കുരണയുടെ വെരും വിത്തും കഷായം വെച്ചു കഴിച്ചാല് വാത രോഗങ്ങള് ശമിക്കും. വിത്തു ഉണക്കി പൊടിച്ചു ചൂറ്ണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലില് കഴിച്ചാല് ധാതു പുഷ്ടി ഉണ്ടാകും. നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമേടുത്ത് കഷായം വെച്ചു കഴിച്ചാല് വൃക്കരോഗങ്ങള് ശമിക്കും. അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്കു പോലും മരുന്നാകാന്‍ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉല്പന്നമാണ് നായ്ക്കുരണ. പാവലിന്റേതുപോലെ തടമെടുത്താണ് കൃഷി. വള്ളികളെ മെരുക്കിവിടാന്‍ പന്തലും വേണം. ഏക്കറിന് രണ്ടു കിലോ വിത്ത് വേണ്ടിവരും. തടത്തില്‍ അഞ്ച് വിത്തെന്നതാണ് കണക്ക്. ആറുമാസത്തിനകം ചെടി പൂവിടും. കുലയൊന്നില്‍ 100 പൂവുവരെ കാണും. ദ്വിലിംഗപുഷ്പങ്ങളാണ്. പരാഗണത്തിന് പരാശ്രയം വേണ്ട. കായ പാകമാകാന്‍ നാലു മാസം വേണം. കുല പഴുത്ത് പൊട്ടിത്തെറിക്കും മുമ്പേ വിളവെടുക്കണം. ചെടിയുടെ ആയുസ് ശരാശരി ഒരു വര്‍ഷം. നനയ്ക്കുകയാണെങ്കില്‍ രണ്ടു വര്‍ഷം വരെ നില്‍ക്കാം.