സ്വന്തം രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് രാജ്യം തെരഞ്ഞെടുക്കും? ഈ ചോദ്യത്തിന് ലോകത്തിലെ വിവിധ കോണുകളിലുള്ളവര്‍ എന്ത് ഉത്തരം പറയുന്നു എന്ന് കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പയര്‍ ദി മാര്‍ക്കറ്റ് വെബ്സൈറ്റ്. ഇവര്‍ നടത്തിയ സര്‍വെയില്‍ ഏറ്റവുമധികം പേര്‍ തങ്ങളുടെ സ്വപ്ന രാജ്യമായി തെരഞ്ഞെടുത്തത് കാനഡയെയാണ്. 50 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് കൂടുതല്‍ ആളുകളും കാനഡയെ തെരഞ്ഞെടുത്തത്.


ഇന്ത്യയില്‍ നിന്നു പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് കാനഡയില്‍ കൂടുതലായെത്തുന്നത്. ഇവരില്‍ എന്‍ജിനിയറിങ്, മെഡിസിന്‍, ഡെന്റിസ്ട്രി, നഴ്സിങ്്, വെറ്ററിനറി സയന്‍സ്, അഗ്രിക്കള്‍ച്ചര്‍, അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരുണ്ട്. കാനഡ വിദേശ ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിച്ചുവരുന്ന രാജ്യമാണ്. കാനഡ ഇമിഗ്രേഷനു എക്സപ്രസ് ഇമിഗ്രേഷന്‍ സിസ്റ്റം നിലവിലുണ്ട്. കാനഡയിലെ വ്യവസായ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു.
വേതനത്തിന്റെ കാര്യത്തില്‍ കാനഡ മുന്‍നിരയിലാണ്. അമേരിക്കയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാനഡയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രാഷ്ട്രീയ കാലാവസ്ഥയും കാനഡ ഇമിഗ്രേഷനു ഇന്നു ഏറെ അനുകൂലമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 86 ശതമാനം പേരും കാനഡ ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു. കാനഡ ഇമിഗ്രേഷനു IELTS സ്‌കോര്‍ 7/9 ആവശ്യമാണ്. പ്രവൃത്തി പരിചയം, സ്‌കില്‍ പരിശീലനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിരുദാനന്തര പഠനം എന്നിവ ഇമിഗ്രേഷന്‍ പ്രക്രിയ എളുപ്പത്തിലാക്കാന്‍ സഹായിക്കും. രണ്ടര ലക്ഷം ഉദ്യോഗാര്‍ഥികളാണ് ഇമിഗ്രേഷനിലൂടെ പ്രതിവര്‍ഷം കാനഡയിലെത്തുന്നത്.

പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലധികം പേരാണ് ഇന്റര്‍നാഷണല്‍ പെര്‍മനെന്റ് റെസിഡന്‍സി വിസ പ്രോസസ്സിങ്ങിലൂടെ കാനഡയിലെത്തുന്നത്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിരുദം / ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, സ്‌കില്‍ വികസന കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് മികച്ച ഇംഗ്ലീഷ് പ്രാവീണ്യമുണ്ടെങ്കില്‍ കാനഡ ഇമിഗ്രേഷന് അപേക്ഷിക്കാം. IELTS ഒമ്പതില്‍ 6.5 -7 ബാന്‍ഡോടെ പൂര്‍ത്തിയാക്കിയിരിക്കണം. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ കാനഡയിലേക്ക് കടക്കാന്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പ്രൊഫഷണല്‍ പരിചയം, പ്രൊഫഷണല്‍ യോഗ്യത, സ്‌കില്‍ പരിചയം എന്നിവ വിലയിരുത്തും.

അതേസമയം സ്വന്തം രാജ്യം വിട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയുമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഫിന്‍ലാന്‍ഡ്, ഐവറി കോസ്റ്റ്, ലിബിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി ഇന്ത്യയെ തെരഞ്ഞെടുത്തത്.
പട്ടികയില്‍ കാനഡയ്ക്ക് തൊട്ടുപിന്നില്‍ ജപ്പാനാണ്. കാനഡ, ജപ്പാന്‍, സ്പെയ്ന്‍, ചൈന, ഫ്രാന്‍സ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ആസ്ട്രേലിയ, ഗ്രീസ് എന്നിവയാണ് പട്ടികയിലെ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍. ഭരണകൂടത്തിന്റെ സുതാര്യത, പൗരസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യ, വിദ്യാഭ്യാസം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, തൊഴില്‍ സാഹചര്യങ്ങള്‍ മുതലായ ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വെയില്‍ പങ്കെടുത്തുകൊണ്ട് ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.