പന്ത്രണ്ടാമത്തെ വയസ്സിലാണ് അച്ഛൻ ഈ തൊഴിലിലേക്ക് ഇറങ്ങുന്നത്.
15-ാം മത്തെ വയസ്സിലാണ് ഞാൻ ഈ തൊഴിലിലേക്കിറങ്ങിയത്.
അനുജൻ സജീവ് 18-ാം മത്തെ വയസ്സിലും.
തറവാട്ടിൽ ഏറെക്കുറെ ഈ പ്രായങ്ങളിലൊക്കെ തന്നെയാണ് ശിൽപ്പികളുടെ തുടക്കം.
കിഴക്കൂട്ട് തറവാട് ശിൽപ്പകലയുടെ ഈറ്റില്ലമാണ്.
മുറ്റത്ത് അലസമായ് കിടക്കുന്ന മരതുണ്ടുകൾക്ക് പോലും ശിൽപ്പങ്ങളുടെ ചാരുതയുണ്ടാകും.
ചിറ്റൂർ മന റോഡിൽ ഒരു കാലത്ത് ഇലക്ട്രിക്സിറ്റി ഓഫീസ് കഴിഞ്ഞാൽ മരവും മനസ്സും തമ്മിൽ ചേർന്ന് നടത്തുന്ന സംഗീതം കേൾക്കാറുണ്ടായിരുന്നു. ഇരുവശത്തും ആന പണിക്കാരുടെ മേളവിന്യാസം.
ഇന്ന് അപൂർവ്വമായ കാഴ്ചയായി.
കാലത്തിൻ്റെ പരിണാമം…
തുടർന്ന് പഠിക്കാൻ മോഹമില്ലാഞ്ഞിട്ടല്ല.
അന്നത്തെ സാഹചര്യങ്ങൾ അത്തരത്തിലുള്ളതായിരുന്നു.
ഈ തൊഴില് കൊണ്ട് ജീവിതം പച്ചപിടിക്കില്ല എന്ന ഒരു മിഥ്യധാരണ കാലം തിരുത്തുകയാണുണ്ടായത്.
ഒരു കലാകാരന് സമൂഹം നൽകുന്ന ആദരവും അംഗീകാരവും പഠിപ്പിൽ കിട്ടുന്ന തൊഴിലിക്കോളും ഉയരത്തിലാണെന്ന് പിന്നീട്,
ഇന്നും ബോധ്യപ്പെടുത്തുകയാണ് വർത്തമാനകാലം.
കരവിരുതിൻ്റെ സമർപ്പണങ്ങൾ ഓരോ ഇടങ്ങളിലും, ദേശങ്ങൾക്കപ്പുറത്തും അടയാളപ്പെടുത്തി കടന്നു പോകുന്നു.
കാലം നൽകുന്ന മനോഹരമായ ദയാവായ്പ്പുകളാണ്.
തലമുറകളിൽ നിലനിൽക്കുമോ എന്നത്
കാലം തീരുമാനിക്കട്ടെ.
ഓരോ പിറവിക്കും ഒരു നിയോഗമുണ്ട്.
അത് നിറവേറ്റുക എന്നതാണ് നമ്മുടെ കർമ്മം.
ചിത്രത്തിൽ,
അച്ഛൻ: ശിൽപ്പി കിഴക്കൂട്ട് രാമചന്ദ്രൻ,
സതീഷ് കുമാർ ചേർപ്പ്.
& സജീവ് കുമാർ.