ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം കണ്ടെത്തിയ യുവനടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ താരം നടത്തിയ ഹിമാചല്‍ യാത്രയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. പ്രകൃതിയുടെ മനോഹാരിത, വാക്കുകളാല്‍ വിശേഷിപ്പിക്കാനാകാത്ത നിമിഷങ്ങള്‍ എന്നിങ്ങനെയാണ് താരം തന്റെ യാത്രയെ വിശേഷിപ്പിക്കുന്നത്.




2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര വെള്ളിത്തിരയില്‍ എത്തിയത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയിച്ചത്. എന്നാല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ പ്രശസ്തയായത്.ഈ ചിത്രത്തിലെ പാട്ടുകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിന് ശേഷം താരം നടത്തിയ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുടി മുറിച്ച് പുത്തന്‍ ലുക്കിലെത്തിയ താരത്തിനെ പുകഴ്ത്തിയും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് എത്തിയിരുന്നു. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും വളര്‍ന്നപ്പോള്‍ വന്ന മാറ്റങ്ങളാണ് അതെന്നും എന്നാണ് അനശ്വര പറഞ്ഞത്. പിന്നെ മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമായ മൈക്ക് ആണ് അനശ്വരയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്.ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും.