ചളിയില്‍ താഴ്ന്ന ആനയെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടി. കെനിയയിലെ ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ആണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടിന് സമീപത്തെ ചെളിയിലാണ് ആനകള്‍ കുടുങ്ങിയത്. വെള്ളം കുടിക്കാനായി എത്തിയപ്പോള്‍ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്.
വരള്‍ച്ചാ കാലത്ത് കെനിയയില്‍ ഇത് സാധാരണമാണെന്ന് ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ശരീരം മൊത്തം ചെളിയില്‍ പുതഞ്ഞുപോയ ആനകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ചെളിയില്‍ കുടുങ്ങിയാല്‍ പിന്നെ സഹായമില്ലാതെ ആനകള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകില്ല. വളരെ ശ്രമപ്പെട്ടാണ് ആനകളെ ഇവര്‍ എഴുന്നേല്‍പ്പിച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.