കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടായിരുന്നു സർവീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവ്വീസുകൾ.
തുടക്കത്തിൽ ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ദിവസേന 34,000ത്തിലധികം യാത്രക്കാർ ദിനംപ്രതി സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിൽ എത്തിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സ്മാർട്ട് സിറ്റിയുടെ ഭാഗമായി 100 ഇലക്ട്രിക് ബസ് വാങ്ങാൻ കരാർ കൊടുത്ത് കഴിഞ്ഞു അതിൽ ഒരു ഡബിൾ ട്രാക്കർ ബസും ഉൾപ്പെടുന്നു.
Article Categories:
General News