വന്ദേ ഭാരതില്‍ യുവാവ് സെല്‍ഫിയെടുക്കാന്‍ കയറി. ഓട്ടോമാറ്റിക്ക് വാതില്‍ അടഞ്ഞതിനെ തുടര്‍ന്ന് ഇറങ്ങിയത് 159 കിലോമീറ്റര്‍ അകലെ. വിശാഖപട്ടണത്തില്‍ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിനുള്ളിലാണ് സംഭവം. സെല്‍ഫി കാരണം പണി കിട്ടിയ ഒരു യുവാവിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഓട്ടോമാറ്റിക്ക് വാതില്‍ അടഞ്ഞതോടെ യുവാവ് വാതില്‍ തുറക്കാന്‍ നടത്തുന്ന ശ്രമവും പിന്നാലെ വരുന്ന ടിക്കറ്റ് മാസ്റ്ററുടെ ചോദ്യം ചെയ്യലുമാണ് വീഡിയോയില്‍.
ട്രെയിന്‍ രാജമുന്ദ്രിയിലെത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ യുവാവ് ട്രെയിനിനുള്ളില്‍ ചാടി കയറി. എന്നാല്‍ അതിന് പിന്നാലെ വാതിലും അടഞ്ഞു. വാതില്‍ തുറക്കാന്‍ നടത്തുന്ന ശ്രമം വിഫലമായതോടെ 159 കിലോമീറ്റര്‍ അകലെ വിജയവാഡയിലാണ് ഇറങ്ങാന്‍ കഴിഞ്ഞത്. സെല്‍ഫി ഭ്രാന്ത് എന്ന ക്യാപ്ഷനോടെ സൂര്യ റെഡ്ഡിയെന്ന വ്യക്തിയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങള്‍ എന്തിനാണ് ഫോട്ടെയെടുക്കാന്‍ ട്രെയിനിനുള്ളില്‍ കയറിയത്? നിങ്ങള്‍ എന്താണ് ചെയ്തത് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനി അടുത്ത ആറ് മണിക്കൂര്‍ ഈ വാതില്‍ തുറക്കില്ല. അതുവരെ യാത്ര ആസ്വദിക്കൂ’ എന്ന് ടിക്കറ്റ് മാസ്റ്റര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.