Nature | നെല്ലിക്ക ഒരു മഹാ സംഭവം തന്നെയാണ് | Hari Pathmadalam

February 16, 2023
51
Views

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌.
ദിവസവും ഒരു നെല്ലിക്ക.
‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല.
അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക. കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

Article Categories:
Nature

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here