General | റിലയന്‍സിന് പിന്നാലെ നയാരയും പെട്രോള്‍ ഡീസല്‍ വിലകുറച്ചു | Greenpage News

June 1, 2023
80
Views

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയില്‍ കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികള്‍ വില്‍ക്കുന്ന ഇന്ധനത്തേക്കാള്‍ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വില്‍ക്കുമെന്നാണ് ഇന്‍ഡോ-റഷ്യന്‍ ഓയില്‍ കമ്പനിയായ നയാര എനര്‍ജി പ്രഖ്യാപിച്ചത്. നയാരയുടെ പമ്പുകളില്‍ ലിറ്ററിന് ഒരു രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. 2023 ജൂണ്‍ അവസാനം വരെ നയാരയുടെ ഔട് ലെറ്റുകളില്‍ ഈ ആനുകൂല്യം ലഭിക്കുമെന്നും നയാര എനര്‍ജിയുടെ വക്താവ് പറഞ്ഞു.

രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് വിലകുറച്ചതെന്നും നയാര എനര്‍ജി അറിയിച്ചു. എന്നാല്‍ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഐഒസിയുടെയും, ബിപിസിഎല്ലിന്റെയും പമ്പുകളില്‍ നിലവിലുള്ള വില തന്നെ ആയിരിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ രാജ്യാന്തര വിലയില്‍ കുറവുണ്ടായിട്ടും പഴയവില തുടരുമ്പോള്‍ സ്വകാര്യ കമ്പനികള്‍ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തുടങ്ങിയെന്ന് ചുരുക്കം. ആഭ്യന്തര ഉപഭോഗം ഉയര്‍ത്തുന്നതിനും പ്രാദേശിക ഉപഭോക്താക്കളെ മികച്ച രീതിയില്‍ പരിപാലിക്കുന്നതിന്റെ ഭാഗമായാണ് വിലകുറയ്ക്കല്‍ നടപടി. ഇന്ത്യയിലെ ആകെയുള്ള 86,925 പെട്രോള്‍ പമ്പുകളില്‍ ഏഴ് ശതമാനത്തിലധികം പമ്പുകള്‍ നയാര എനര്‍ജിയുടെ ഉടമസ്ഥതയിലുള്ളതാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ പത്ത് സംസ്ഥാനങ്ങളില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികളുടെ പമ്പുകളെ അപേക്ഷിച്ച് പെട്രോളും ഡീസലും ലിറ്ററിന് ഒരു രൂപ കുറച്ച് വില്‍ക്കുമെന്നാണ് നയാര അറിയിപ്പിലുള്ളത്.

Article Categories:
General News

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here