HEALTH | മധുരത്തിനായി തേന്‍ ചേര്‍ക്കാം; ഗുണങ്ങള്‍ പലത് | Greenpage News

June 1, 2023
honey
19
Views

ചായയ്ക്കും കാപ്പിക്കും പഞ്ചസാര അവിഭാജ്യ ഘടകമാണ്. എന്നാല്‍ ആരോഗ്യത്തിനോ? ഒട്ടും ഭൂഷണമേയല്ല, പഞ്ചസാര. എന്നാല്‍ തേന്‍ ചേര്‍ത്ത് കാപ്പിയും ചായയും കഴിക്കാമോ? ചായയും കാപ്പിയും ഉത്തേജനപാനീയങ്ങളാണ്. ചായയും കാപ്പിയും കഴിച്ചില്ലെങ്കില്‍ ഉഷാര്‍ ആകില്ലെന്നു കരുതുകയും തുടര്‍ന്ന് നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായിമാറുകയും അഡിക്റ്റ് ആകുകയും ചെയ്യും.ഇത് ആരോഗ്യത്തിന് ഭൂഷണമല്ല. എന്നാല്‍ മധുരം ചേര്‍ത്ത് ഉപയോഗിക്കുന്ന മറ്റ് പാനീയങ്ങളില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. അതിരാവിലെ വെറും വയറ്റില്‍ ശുദ്ധജലം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെറും വയറ്റില്‍ ശുദ്ധജലം നാരങ്ങാനീരും തേനും ചേര്‍ത്തുകഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് കൊറോണ പോലുള്ള രോഗങ്ങളെ തുരത്തുന്നതിനും ശരീരത്തെ സഹായിക്കും. തേനില്‍ വെള്ളം ചേര്‍ത്തുകഴിക്കുന്നതും നല്ലതാണ്. ഇതിനായി തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കരുതെന്നും പ്രകൃതിയില്‍നിന്നു കിട്ടിയ ശുദ്ധജലം നേരിട്ട് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. എന്തൊക്കെയാണ് തേനും പഞ്ചസാരയും തമ്മിലുള്ള വ്യത്യാസങ്ങളെന്ന് ഇനി നോക്കാം.


ആരോഗ്യത്തിന് ഗുണകരമായ നിരവധി അവശ്യ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പ്രകൃതിദത്ത വിഭവമാണ് തേന്‍. എന്നാല്‍ പഞ്ചസാരയില്‍ അധിക പോഷകങ്ങളൊന്നുമില്ല. തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനുമൊക്കെ സഹായിക്കും. മുറിവുകള്‍ ഉണങ്ങാനും നല്ലതാണ്. തേനാണ് പഞ്ചസാരയേക്കാള്‍ പെട്ടെന്ന് ദഹിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയതിനാലാണിത്. ഗ്ലൂക്കോസും ഫ്രക്ടോസും ചേര്‍ന്നതാണ് തേനും പഞ്ചസാരയും. തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഒന്നുമില്ല. തേനിന്റെ ഗ്ലൈസെമിക് സൂചിക പഞ്ചസാരയേക്കാള്‍ കുറവാണ്. അതായത,് തേന്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കില്ല. ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറഞ്ഞിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് വര്‍ദ്ധിക്കുന്നത് ഒഴിവാക്കും.


പഞ്ചസാരയേക്കാള്‍ കലോറി കുറവാണ് തേനിന്. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 16 കലോറി അടങ്ങിയിട്ടുണ്ട്, തേനില്‍ ഇത് 22 കലോറി ആണ്. തേന്‍ പഞ്ചസാരയേക്കാള്‍ മധുരമുള്ളതായതിനാല്‍ കുറച്ച് മാത്രമേ ഉപയോഗിക്കു. തേനിന് അതിന്റേതായ ഒരു രുചി ഉണ്ട്. മറിച്ച് പഞ്ചസാരയാണെങ്കില്‍ മധുരം മാത്രമേ നല്‍കുകയുള്ളു. പഞ്ചസാരയെ അപേക്ഷിച്ച് തേന്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും. ഈര്‍പ്പം മൂലം തേന്‍ കേടാകില്ല. മറിച്ച്, പഞ്ചസാര ഈര്‍പ്പത്തെ ആകര്‍ഷിക്കുകയും പെട്ടെന്ന് കട്ടപിടിക്കുകയും ചെയ്യും. പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യം കാരണം തേന്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേനില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും വേഗത്തില്‍ ഊര്‍ജ്ജമായി മാറ്റുകയും ചെയ്യും. തേനില്‍ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു നീക്കം ചെയ്യാനവും വീക്കം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കും. പഞ്ചസാരയുടെ തന്മാത്രകള്‍ കൊളാജനുമായി ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ സംഭവിക്കും. ചുളിവുകളടക്കം പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here