ആഹാരത്തിനൊപ്പം വെള്ളം കുടിക്കുക എന്നത് മനുഷ്യനൊഴികെ ഒരു ജീവിയും ചെയ്യാത്ത കാര്യമാണ്. എന്നാല്‍ വെള്ളം കുടിക്കാന്‍ മറക്കുന്ന ശീലം ശരീരത്തിന് നിര്‍ജലീകരണം സംഭവിച്ച് നിരവധി ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. ഇതിനായി ഡോക്ടര്‍മാര്‍ മരുന്നുകളോടൊപ്പം വെള്ളം എപ്പോഴും കുടിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത്? കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ? എന്നൊക്കെ തുടങ്ങി നിരവധി സന്ദേഹങ്ങള്‍ നമുക്ക് ഉണ്ടാകും. എന്തുകൊണ്ടാണ് ആഹാരത്തിനൊപ്പം വെള്ളം കുടിക്കരുതെന്ന് പറയുന്നത് എന്ന് ചോദിച്ചാല്‍ നിരവധി വിശദീകരണങ്ങളാണ് വിദഗ്ധര്‍ പറയുക. എന്തൊക്കെയാണെന്ന് വളരെ ലളിതമായി നമുക്ക് പരിശോധിക്കാം.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ശരിയായി നടക്കാന്‍ വെള്ളം എത്രമാത്രം പ്രാധാനമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ദിവസവും ഉറക്കമുണര്‍ന്ന ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ല ശീലമായാണ് വിലയിരുത്തപ്പെടുന്നത്. വെള്ളം കുടിക്കണം എന്ന് അറിയാമെങ്കിലും എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നകാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണ ഇല്ല. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റുചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും. ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കാന്‍ ശീലിക്കണം.

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതും വ്യാപകമായി കണ്ടുവരുന്ന ശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഭക്ഷണത്തോടൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം ശരിയായി ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ വെള്ളത്തിന് കഴിയും. അതേസമയം ചെറിയ അളവില്‍ കുടിക്കുന്നത് പ്രശ്നമില്ല. എന്നാല്‍ കോള പോലുള്ള എയ്റേറ്റഡ് പാനീയങ്ങള്‍ ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നതില്‍ കുഴപ്പമില്ല. നേരിയ ചൂടില്‍ വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴുപ്പായി മാറുകയും ചെയ്യും.
ഭക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതിനെ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല, അപ്പോള്‍ ഭക്ഷണശേഷം വെള്ളം കുടിക്കാമോ? എന്നാല്‍ പാടില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. ദഹനപ്രക്രിയയെ ഇത് തടസ്സപ്പെടുത്തും. ഇത് ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ബാധിക്കാനും കാരണമാകും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.